ന്യൂഡല്‍ഹി : ഇന്ത്യയുടെ നിര്‍ഭയാ മിസൈല്‍ ചൈനയ്ക്കും പാക്സ്ഥാനും ഒരു പോലെ വെല്ലുവിളി . 1000 കി.മീ ദൂരെ വരെയുള്ള ശത്രുവിന്റെ ഒളിസങ്കേതം കണ്ടെത്തി തകര്‍ക്കും .
അതിര്‍ത്തിയില്‍ ചൈനയ്ക്കു വെല്ലുവിളിയാകാന്‍ വിന്യസിച്ചിട്ടുള്ള നിര്‍ഭയ് മിസൈലുകള്‍ ഔപചാരികമായി ഉടന്‍ ഇന്ത്യന്‍ സേനയുടെയും നേവിയുടെയും ഭാഗമാകും. അടുത്ത മാസം നടക്കുന്ന ഏഴാമത്തെ പരീക്ഷണത്തിനു ശേഷമാകും നിര്‍ഭയ് സബ്സോണിക് ക്രൂയിസ് മിസൈല്‍ സേനകളുടെ ഭാഗമാവുക. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പരിമിതമായ എണ്ണം നിര്‍ഭയ് മിസൈലുകള്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിട്ടുണ്ട്.
read also : ഇന്ത്യയ്ക്ക് നേരെ പാകിസ്താന്റെ ആക്രമണം : പാകിസ്താനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യയും
1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സോളിഡ് റോക്കറ്റ് ബൂസ്റ്റര്‍ മിസൈലാണു നിര്‍ഭയ്. ഡിആര്‍ഡിഒ വികസിപ്പിച്ച നിര്‍ഭയ്ക്ക് ഒറ്റ ഷോട്ടില്‍ 90 ശതമാനത്തിലധികം സംഹാരശേഷിയുണ്ടെന്നാണു വിലയിരുത്തല്‍. 400 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന പരിഷ്കരിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചതിനു പിന്നാലെയാണു നിര്‍ഭയ് മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്.
നിര്‍ഭയ് മിസൈലിനെ ഔപചാരികമായി സേനയുടെ ഭാഗമാക്കുന്നതിനു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്കി. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ അനുമതിക്കു കാത്തിരിക്കാതെ ചൈനയ്ക്കെതിരെ ലഡാക്ക് അതിര്‍ത്തിയില്‍ തുറുപ്പുചീട്ടായി പുതിയ മിസൈല്‍ വിന്യസിച്ചത്.
Post Your Comments