![](/wp-content/uploads/2020/10/resize-1601528149420028563mni.jpg)
കോട്ടയം: പാലാ സീറ്റ് കണ്ട് ആരും മോഹിക്കേണ്ടെന്ന് പാലാ എം.എല്‍.എ. മാണി സി.കാപ്പൻ. പാലാ സീറ്റ് ജോസ് കെ. മാണിക്ക് നൽകാനായി മാണി സി. കാപ്പന് രാജ്യസഭ സീറ്റ് നൽകുമെന്ന തരത്തിലുള്ള വാർത്തകൾ തള്ളിക്കൊണ്ടാണ് മാണി സി. കാപ്പന്റെ ഈ പ്രതികരണം.
Read also: കണ്ണൂരിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു
തനിക്ക് രാജ്യസഭാ സീറ്റ് വേണ്ടെന്നും പാലാ സീറ്റ് കണ്ട് ആരും മോഹിക്കേണ്ടെന്നും പറഞ്ഞ മാണി സി കാപ്പൻ എൻസിപിയുടെ മറ്റൊരു സിറ്റിംഗ് സീറ്റായ കുട്ടനാടും വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി. എൽ.ഡി.എഫ്. ഇക്കാര്യത്തിൽ തന്നോട് ഒരു ചർച്ചയും നടത്തിയിട്ടില്ല എന്നും മാണി സി. കാപ്പൻ പറഞ്ഞു.
ജോസിനെ എൽ.ഡി.എഫിൽ എത്തിക്കാനുള്ള നീക്കം സി.പി.എം. സജീവമാക്കുന്നതിനിടയിലാണ് മാണി സി. കാപ്പൻ ഉപാധി നീക്കങ്ങളും തള്ളി രംഗത്ത് വന്നത്. സ്വന്തം നിലപാട് അറിയിക്കാൻ എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത് പവറിനെയും കഴിഞ്ഞ ദിവസം മാണി സി കാപ്പൻ കണ്ടു. സിറ്റിംഗ് സീറ്റുകൾ വിട്ടു നല്കാനാകില്ല എന്ന് അറിയിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനും പവറിനെ കണ്ടതായി മാണി സി. കാപ്പൻ പറഞ്ഞു.
Post Your Comments