കൊച്ചി: എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച വേണ്ടെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. കാപ്പനൊപ്പം എന്‍സിപിയിയിലെ ഒരു വിഭാഗവുമുണ്ട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിയില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തിന് സിപിഎം കൈമാറിയേക്കുമെന്ന സൂചനകള്‍ക്കിടെയാണ് യോഗം ചേരുന്നത്.
പാലായുടെ പേരില്‍ കടുത്ത നിലപാട് സ്വീകരിച്ച് സിപിഎമ്മുമായി അകലുന്നത് ബുദ്ധിയല്ലെന്നാണ് മന്ത്രി സഭയിലെ എന്‍സിപി പ്രതിനിധി എകെ ശശീന്ദ്രന്റെ അഭിപ്രായം. അതിനാല്‍ ഇത്തരമൊരു ചര്‍ച്ച പോലും ഇപ്പോള്‍ വേണ്ടന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സിപിഎം പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്ന നിലപാടിലാണ് ഇവര്‍. അങ്ങനെ വന്നാല്‍ യുഡിഎഫ് പിന്തുണയോടെ പാലായില്‍ തന്നെ മത്സരിക്കണം.
read also: തെലങ്കാനയിലെ പേമാരി : മരണസംഖ്യ 50 കടന്നു , കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം
ഈ നീക്കം എന്‍സിപിയിലെ ഒരു വിഭാഗം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃയോഗം ചേരുന്നത്. എന്‍സിപി ദേശീയ നേതൃത്വവും പാലാ സീറ്റ് വിട്ടുകൊടുക്കരുതെന്ന നിലപാടിലാണ്.പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കണമെന്ന് സിപിഎം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
ഇതിനിടെ, ജോസ് കെ മാണിയുടെ എൽ.ഡി.എഫ്. പ്രവേശം സംബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും. ജോസ് വിഭാഗത്തെ മുന്നണിയിൽ എടുക്കാമെന്നാണ് സി.പി.എം. നിലപാട്. വിഷയത്തിൽ സി.പി.ഐയുമായി ഉഭയ കക്ഷി ചർച്ചയും ഇന്നു നടക്കും.
Post Your Comments