കൊച്ചി: ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകന്‍. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎസ്ജിയുമായ കെ വി വിശ്വനാഥന്‍ സര്‍ക്കാരിനായി ഹൈക്കോടതിയില്‍ ഹാജരാകും. ജസ്റ്റിസ് വി ജി അരുണ്‍കുമാറാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ യുവി ജോസാണ് ഹര്‍ജി നല്‍കിയത്.
ഡല്‍ഹിയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് സര്‍ക്കാറിനു വേണ്ടി കെവി വിശ്വനാഥന്‍ വാദിക്കുക.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുപ്രിംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന കെവി വിശ്വനാഥന്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്.
ലൈഫ് മിഷന് എതിരായ സി.ബി.ഐ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
Post Your Comments