KeralaLatest NewsIndia

വീണയുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ എത്തുന്നത് രാംലല്ലയ്ക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ, ഫീസ് ദശലക്ഷങ്ങൾ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാ ലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കുന്നത് സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ സി.എസ്.വൈദ്യനാഥനെയാണ് കേസ്‌ വാദിക്കാൻ കെഎസ്ഐഡിസി രംഗത്ത് ഇറക്കിയത്. ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് കെഎസ്ഐഡിസിക്ക് വൈദ്യനാഥൻ കത്ത് നൽകിയിട്ടുണ്ട് .ഓഫീസ് ഫീസും ഇതിനോടൊപ്പം നൽകണം.

സുപ്രീം കോടതിയിൽ അയോധ്യ രാമജന്മഭൂമി കേസിൽ രാംലല്ലയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കൂടിയാണ് സി.എസ്.വൈദ്യനാഥൻ. ഹൈക്കോടതിയിൽ കഴിഞ്ഞ 24ന് ഓൺലൈനായാണ് അദ്ദേഹം ഹാജരായത്. വരുന്ന സിറ്റിങ്ങുകളിലും ഇദ്ദേഹം തന്നെ ഹാജരാകുമെന്നാണു സൂചന.

എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള പണമിടപാടു സംബന്ധിച്ചു കെഎസ്ഐഡിസി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടതിനെത്തുടർന്ന് കമ്പനി നിയമം 210 പ്രകാരമുള്ള അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയം നടത്തുന്നുണ്ട്.

വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ സിഎംആർഎലിൽ 13.4% അഥവാ 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസിക്കുണ്ട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കണമെന്ന ഹൈക്കോടതിയിലെ ഹർജിയിൽ നാലാം എതിർകക്ഷിയുമാണ് കെഎസ്ഐഡിസി.അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകനെ കൊണ്ടുവന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button