
അസംഗഢ്: ഉത്തര്‍പ്രദേശില്‍ പീഡന പരമ്പര തുടരുന്നു. ഒന്നിനു പിറകെ ഒന്നായി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 19 കാരിയുടെ വിയോഗത്തിന് പിന്നാലെ മറ്റൊരു കുട്ടിയെ ക്രൂര പീഡനത്തിനിയാക്കിയിരുന്നു. അതിന് പിന്നാലെ കോളേജില്‍ അഡ്മിഷനെടുക്കാന്‍ പോയ പെണ്‍കുട്ടിയെ മയക്കുമരുന്ന് കുത്തിവച്ച് പീഡിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതാ അസംഗഢില്‍ എട്ടുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അയല്‍വാസിയായ 20 വയസ്സുകാരനായ ഡാനിഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരുടെ അയല്‍വാസിയായ ഡാനിഷ് കുട്ടിയെ കുളിക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിക്ക് സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഉടന്‍ തന്നെ അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഡാനിഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments