കൊച്ചി : നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിൽ. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അസ്ലമിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനാണ് ഇയാളെന്നാണ് സൂചന. അതേസമയം കേസിൽ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.
Also read : പെരിയ ഇരട്ടക്കൊലപാതക കേസ്: സിബിഐയും സർക്കാരും തമ്മിൽ ഹൈക്കോടതിയിൽ ഏറ്റുമുട്ടൽ
ഇന്ന് പുലർച്ചെ നാലോടെ കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിലെടുക്കുയായിരുന്നു. കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്.
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ട്. 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിര്‍ദേശ പ്രകാരമാണെന്നു അന്വേഷണ സംഘം കണ്ടെത്തിയെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. കെ.ടി റമീസാണ് ഫൈസലിന്റെ പേര് വെളിപ്പെടുത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. നിലവിൽ ഫൈസലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കൊടുവള്ളി എംഎൽഎ പിടിഎ റഹീം അധ്യക്ഷനായ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസൽ. ഈ പാർട്ടി ഇപ്പോൾ ഐഎൻഎല്ലിൽ ലയിച്ചിട്ടുണ്ട്.
Post Your Comments