കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐയും സർക്കാരും തമ്മിൽ ഹൈക്കോടതിയിൽ തർക്കം. ഏഴു തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് തർക്കമായത്. പെരിയ കേസിന്റെ കേസ് ഡയറി തൽക്കാലം സിബിഐക്ക് കൈമാറാനാകില്ല എന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ ഹർജി സുപ്രീം കോടതി പരിഗണനയിൽ ആയതിനാലാണ് കേസ് ഡയറി കൈമാറാത്തതെന്നായിരുന്നു വാദം. ഉത്തരവ് വരുന്നതിനു മുൻപ് കേസ് ഡയറി ആവശ്യമെങ്കിൽ സിബിഐ സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടത് എന്നും സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം കേസിന്റെ പ്രത്യേകത പരിഗണിച്ച് സുപ്രീം കോടതി ഉത്തരവ് വരും വരെ കേസ് ഡയറി ഹൈക്കോടതിയിൽ സൂക്ഷിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും പെരിയ കൊലപാതക്കേസിന്റെ കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ ക്രൈം ബ്രാഞ്ച് ഹാജരാക്കിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ചിന് സിബിഐ സമൻസ് അയച്ചിട്ടുണ്ട്.
Post Your Comments