മനാമ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേർ കൂടി ബഹ്‌റൈനിൽ മരിച്ചു. പുതുതായി 574 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 167 പേർ പ്രവാസികളാണ്. 399 പേർക്ക് സമ്പർക്കത്തിലൂടെയും, എട്ട് പേർക്ക് യാത്രയിലുടെയുമാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 251ഉം, രോഗം ബാധിച്ചവർ 70,864ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 718 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 64,838 ആയി ഉയർന്നു. നിലവിൽ 5,775പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
Also read : കോവിഡ് 19: വൈറസിന്റെ സാന്നിധ്യം കടൽവെള്ളത്തിലും
സൗദിയിൽ ബുധനാഴ്ച്ച 418 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 334,605ഉം, മരണസംഖ്യ 4768ഉം ആയതായി അധികൃതർ അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 319154 ഉയർന്നു. നിലവിൽ 10683 പേരാണ് ചികിത്സയിലുള്ളത് ഇതില്‍ 993 പേര്‍ ഗുരുതരവസ്ഥയിൽ. 47,320 കോവിഡ് പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,491,493 ആയെന്നു അധികൃതർ വ്യക്തമാക്കി.
Post Your Comments