നോയിഡ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലിലെന്ന് ആരോപണം. സഹാറന്‍പൂറില്‍ വീട്ടുതടങ്കലിലാണ് ചന്ദ്രശേഖര്‍ ആസാദുള്ളതെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍ പ്രദേശില്‍ ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹാഥ്റസിലെ ദളിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ദില്ലിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെ പൊലീസ് നല്‍കിയ നോട്ടീസിനൊപ്പം ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററിലൂടെ പ്രതികരണവുമായെത്തി. ഞങ്ങളുടെ സഹോദരിയെ വീട്ടുകാരുടെ സാമീപ്യവും അനുവാദവുമില്ലാതെ സര്‍ക്കാരും പൊലീസും ചേര്‍ന്ന് സംസ്കരിച്ചതെന്ന് ലോകം മുഴുവന്‍ കണ്ടതാണ്. ഈ ആളുകളുടെ ധാര്‍മ്മികത മരിച്ചുകഴിഞ്ഞു. എന്നെ അവര്‍ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കി. എങ്കിലും പോരാട്ടം തുടരുമെന്ന് അദ്ദേഹം കുറിച്ചു.
Post Your Comments