ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അന്ത്യശാസനവുമായി ആസാദ് സമാജ് വാദി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ലഖിംപൂരിൽ കര്‍ഷകരുടെ കൊലപാതകത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യുമെന്ന് ചന്ദ്രശേഖര്‍ ആസാദ് ഭീഷണിപ്പെടുത്തി. ഏഴ് ദിവസത്തിനുള്ളില്‍ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാണ് ആസാദ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലഖിംപൂര്‍ ഖേരിയിൽ നടന്ന സംഘർഷത്തെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുമായാണ് ആസാദ് താരതമ്യം ചെയ്തത്. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം സംഘർഷഭൂമിയായ ഉത്തര്‍പ്രദേശില്‍ ക്രമസമാധാനമില്ലെന്ന് ആരോപിച്ച ആസാദ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കണമെന്നും ആവശ്യപ്പെട്ടു.
Post Your Comments