ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ തടയണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നത് എന്തുവില കൊടുത്തും തടയണമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: ദൈവ തിരുനാമത്താൽ പാർട്ടിയെ ധന്യമാക്കിയ മൂന്ന് മെമ്പർമാർക്കും ശിക്ഷയില്ല: പരിഹാസവുമായി എ ജയശങ്കർ
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പിന് തടയിടാന്‍ ആരുമായും സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ വിശാല സഖ്യം രൂപീകരിക്കണമെന്നും ഇതിനായി ബിഎസ്പി ഉള്‍പ്പെടെയുള്ളവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ ഏജന്‍സികളെ ഭയന്ന് ബിഎസ്പി കേന്ദ്രത്തോട് മൃദുസമീപനം സ്വീകരിക്കുകയാണെന്ന് ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു. പാര്‍ട്ടിയുടെ സ്ഥാപക നേതാവായ കന്‍ഷിറാമിന്റെ ആദര്‍ശങ്ങള്‍ക്കെതിരാണ് മായാവതിയുടെ പ്രവര്‍ത്തനമെന്നും ബിഎസ്പിയ്ക്ക് വ്യക്തിത്വം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പറഞ്ഞ ചന്ദ്രശേഖര്‍ ആസാദ് കോണ്‍ഗ്രസുമായി അകല്‍ച്ചയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments