കൊച്ചി: യുപി ഇലക്ഷൻ വിവിധ ഘട്ടങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്. നാലാം ഘട്ട വോട്ടെടുപ്പും കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്‌പൂർ ഉൾപ്പെടുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കാൻ പോകുന്നത്. ബിജെപിയും സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ബിഎസ്പിയും ആണ് മത്സര രംഗത്തുള്ള മുഖ്യ പാർട്ടികൾ. നേതാക്കൾ ആരോപണ, പ്രത്യാരോപണങ്ങളുമായി കടുത്ത പ്രചാരണത്തിലുമാണ്.
ഇതിനിടെ കേരളത്തിൽ നിന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ബിജെപിക്കെതിരെ പ്രചാരണവുമായി യുപിയിലെത്തി. ബോയ്‌കോട്ട് ബിജെപി എന്ന ഹാഷ് ടാഗുമായാണ് ബിന്ദു അമ്മിണിയുടെ പ്രചാരണം.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനൊപ്പം നിൽക്കുന്ന ഫോട്ടോയിട്ട ബിന്ദു അമ്മിണി, ‘രാവണനൊപ്പം ശൂർപ്പണഖ’ എന്ന തലക്കെട്ടും നൽകിയിട്ടുണ്ട്. ഇതിന്റെ അടിയിൽ നിരവധി കമന്റുകളും വരുന്നുണ്ട്. രണ്ടുപേരുടെയും അന്ത്യം രാമലക്ഷ്മണന്മാരുടെ കൈകൊണ്ടായിരുന്നു എന്നാണ് പലരും കമന്റിടുന്നത്.
ഗോരഖ്‌പൂരിൽ യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഭീം ആർമിക്കൊപ്പമാണ് ബിന്ദു അമ്മിണിയുടെ പ്രചാരണം. ‘യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിൽ സംഘപരിവാറിനെതിരായ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ആണ്. കൊട്ടിഘോഷിക്കുന്ന യുപിയുടെ മുഖം ഇത് കൂടിയാണ്.’ എന്നും അവർ കുറിച്ചു.
Post Your Comments