മുംബൈ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തെത്തിയത്. ബോളിവുഡ് നടി സ്വര ഭാസ്‌കറും സംഭവത്തിൽ പ്രതികരിക്കുകയുണ്ടായി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ബാബരി മസ്ജിദ് താനെ വീണുപോയതാണ് എന്നാണ് സ്വര കുറിച്ചത്.
അതേസമയം അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്ന് തെളിഞ്ഞുവല്ലോ എന്നായിരുന്നു അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറിച്ചത്. കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ലക്നൗ പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് പറഞ്ഞ കോടതി ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
बाबरी मस्जिद ख़ुद ही गिर गया था। ??????
— Swara Bhasker (@ReallySwara) September 30, 2020
Post Your Comments