ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നീതു ജോണ്‍സണ്‍ എന്ന വിദ്യാർത്ഥിനി സി.പി.എമ്മിന്റെ ‘കാപ്‌സ്യൂള്‍’ സൈബര്‍ തന്ത്രമെന്ന് തെളിഞ്ഞതിന് പിന്നാലെ പാർട്ടിക്കെതിരെ പരിഹാസവുമായെത്തി ശ്രീജിത്ത് പണിക്കർ. നീതി ഇല്ലെങ്കിൽ നീ തീയാവുക
നീതു ഇല്ലെങ്കിൽ നീ തേഞ്ഞൊട്ടുക (മാൻഡ്രേക് 18:55) ഫേസ്ബുക് പോസ്റ്റിൽ ശ്രീജിത്ത് കുറിച്ചു.
Read also: കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് ഇന്ന് വര്‍ധിച്ചത് 160 രൂപ
https://www.facebook.com/panickar.sreejith/posts/3456359814384069?__cft__[0]=AZX7aoTeIurCPHB1TApwfnTe3faXuGuJ5LzzlHn9k7ugm42igIViBbdOm-a2aVSwwBEMPqqebHzlNFiWKVg6Gqs-6NQY2pmwHJI4YvEGXvyY8uBgfgohkaSsE0BFXXQbLWM&__tn__=%2CO%2CP-R
ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയതായി പറയുന്ന കത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വടക്കാഞ്ചേരി ഗവൺമന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ നീതു ജോണ്‍സണ് വീട്ടിൽ അമ്മയും ഒരനിയത്തിയുമാണുള്ളതെന്നും നഗരസഭാ പുറമ്പോക്കിൽ വെച്ചുകെട്ടിയ ഒരു ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന തങ്ങള്‍ക്ക് വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വരുന്ന വാർത്തകൾ വലിയ നിരാശയാണ് സമ്മാനിക്കുന്നതെന്നുമായിരുന്നു കത്തില്‍ പറയുന്നത്. ഇടത് അനുഭാവികള്‍ വലിയ രീതിയില്‍ കത്ത് ഏറ്റെടുത്തതോടെ കത്തില്‍ പറയുന്ന നീതു ജോൺസണെ കാണാന്‍ തയ്യാറാണെന്ന് അനില്‍ അക്കരെ എംഎല്‍എ അറിയിച്ചു.
ഇന്നലെ വടക്കാഞ്ചേരി എങ്കേക്കാട് മങ്കര റോഡില്‍ രണ്ടര മണിക്കൂര്‍ അനില്‍ അക്കര എം.എല്‍.എ നീതുവിനെ കാത്തിരുന്നെങ്കിലും കാണാന്‍ സാധിച്ചില്ല. നീതുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പലതും പരാജയപ്പെട്ടതോടെയാണ് വടക്കാഞ്ചേരി ഏങ്കേകാട് മങ്കര റോഡിൽ രാവിലെ 9 മണി മുതൽ പന്തൽ കെട്ടി എം.എൽ.എ കാത്തിരുന്നത്. നീതുവിന്റെ കത്ത് വായിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രമ്യ ഹരിദാസ് എംപിയും രംഗത്തെത്തി.
രണ്ടര മണിക്കൂർ കാത്തിരുന്നെങ്കിലും നീതു വന്നില്ല. ഇതോടെ നീതുവിനെ കണ്ടെത്താനായി വടക്കാഞ്ചേരി പൊലീസിൽ എം.എൽ.എ പരാതി നൽകി. അതേസമയം ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ എന്ന് കാണിച്ച് പി.ആർ.ഡി നടത്തുന്ന പ്രചരണം വ്യാജമാണെന്നും അനിൽ അക്കര ആരോപിച്ചു.
Post Your Comments