KeralaNattuvarthaLatest NewsIndiaNews

പാവത്തിനെ ട്രോളരുത്, പാര്‍ട്ടി ഓഫീസില്‍ ചൈനയുടെ മാപ്പ് തൂക്കി വെച്ചാല്‍ 35 എന്നൊക്കെ പറയും: സി ആർ പ്രഫുൽ കൃഷ്ണൻ

തിരുവനന്തപുരം: പാർട്ടി ഓഫീസിൽ ചൈനയുടെ മാപ്പ് തൂക്കി വെച്ചാൽ പിന്നെ 35 എന്ന് പറഞ്ഞില്ലെങ്കിലെ അതിശയമുള്ളുവെന്ന് വി ശിവൻകുട്ടിയെ ട്രോളി സി ആർ പ്രഫുൽ കൃഷ്ണൻ. പാവത്തിനെ ട്രോളരുത്, ചങ്കിലെ ചൈനയുടെ കാര്യം അബദ്ധത്തിൽ പറഞ്ഞു പോയതാണെന്ന് സി ആർ പ്രഫുൽ കൃഷ്ണന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

Also Read:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടിയുടെ പ്രസ്താവനയിലാണ് പരിഹസിച്ച്‌ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ രംഗത്തു വന്നിരിക്കുന്നത്. നിലവിൽ, ചൈനയെ 23 പ്രവിശ്യകൾ, 5 സ്വയംഭരണ പ്രദേശങ്ങൾ, 4 മുനിസിപ്പാലിറ്റികൾ നേരിട്ട് സർക്കാരിന് കീഴിൽ, 2 പ്രത്യേക ഭരണ മേഖല എന്നിങ്ങനെ തിരിച്ചിരിക്കുന്നു. 23 +5+4+2 = 34 പിന്നെ മ്മളെ കേരളത്തെയും കൂട്ടി 35, ഇപ്പം കറക്റ്റല്ലെ ?, എന്ന് ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നു.

അതേസമയം, സംഭവത്തിൽ വലിയ വിമർശനങ്ങളാണ് വിദ്യാഭ്യാസ മന്ത്രിയ്ക്കെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്. പലരും ട്രോളുകളുമായും മറ്റും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button