Latest NewsUAENews

കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുനിന്ന് ബാച്ചിലര്‍മാരെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ഊർജ്ജിതമാക്കി ഷാർജ

ഷാര്‍ജ: കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുനിന്ന് ബാച്ചിലര്‍മാരെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്ന നടപടികള്‍ ഊർജ്ജിതമാക്കി ഷാർജയിലെ അധികൃതർ. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഖാദിസിയയില്‍ നിന്നാണ് ബാച്ചിലര്‍മാരെയും മറ്റും ഒഴിപ്പിക്കുന്നത്. ഖാദിസിയയില്‍ മാത്രമായി നടപടി ചുരുങ്ങില്ലെന്നും കുടുംബങ്ങള്‍ താമസിക്കുന്ന മറ്റ് സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. അല്‍ നസെരിയ, മൈസലൂന്‍, അല്‍ ഫൈഹ എന്നിവിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം.

Read also: ടാറ്റ ഗ്രൂപ്പ് കാസർകോട് നിർമ്മിച്ച ആശുപത്രിയിലേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കും

പ്രദേശത്ത് നിരവധി തൊഴിലാളികളും ബാച്ചിലര്‍മാരും കൂട്ടംകൂടി നില്‍ക്കുന്നത് സുരക്ഷ സംബന്ധിച്ച ആശങ്കകളുണ്ടാക്കുന്നെന്ന് ഷാര്‍ജ ടെലിവിഷന്‍ ആന്റ് റേഡിയോയുടെ തത്സമയ പരിപാടിയില്‍ ഒരു സ്വദേശി വനിത പരാതി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാച്ചിലര്‍മാര്‍, തൊഴിലാളികള്‍, നിയമലംഘകര്‍, വിവാഹിതരല്ലാതെ ഒരുമിച്ച് താമസിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരെ എല്ലാം ഒഴിപ്പിക്കും.അറുപതിലധികം വീടുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമം അനുസരിക്കാത്തവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button