തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച ആശുപത്രിക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് തസ്‌തികകൾ സൃഷ്ടിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
Read also: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ
ഒരു സൂപ്രണ്ട്, ഒരു ആര്‍.എം.ഒ, 16 ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, ആറ് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, 16 അസിസ്റ്റന്റ് സര്‍ജന്‍, രണ്ട് ഇസിജി ടെക്‌നീഷ്യന്‍, 25 നഴ്‌സിംഗ് അസിസ്റ്റന്റ്, 10 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-1, 20 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2, 3 പാര്‍ട്ട് ടൈം സ്വീപ്പര്‍, ഒരു മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍, ഒരു പ്ലമ്പര്‍, ഒരു ഇലക്ട്രീഷ്യന്‍, രണ്ട് ഡ്രൈവര്‍, ഒരു ജൂനിയര്‍ സൂപ്രണ്ട്, രണ്ട് സീനിയര്‍ ക്ലാര്‍ക്ക്, രണ്ട് ക്ലാര്‍ക്ക്, ഒരു ഓഫീസ് അറ്റന്‍ഡന്റ്, രണ്ട് നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ്-1, ആറ് ഹെഡ് നഴ്‌സ്, 30 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-1, 30 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, നാല് ലാബ് ടെക്‌നീഷ്യന്‍, ഒരു സ്റ്റോര്‍ സൂപ്രണ്ട്, ഒരു ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍, നാല് ഫാര്‍മസിസ്റ്റ്, രണ്ട് റേഡിയോഗ്രാഫര്‍ എന്നിങ്ങനെയാണ് തസ്തികകള്‍.
Post Your Comments