പെരിയ: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെയും മെട്രോ റെയില്‍ നിര്മാണത്തിലൂടെ ഇതിഹാസമായ ഇ. ശ്രീധരനെയും ആദരിച്ചു കൊണ്ട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ രണ്ട് പുതിയ സെന്ററുകള്‍ക്ക് തുടക്കം.
ഇന്ത്യന്‍ മിസൈല്‍ ടെക്‌നോളജിയുടെ പിതാവായ എ പി.ജെ അബ്ദുല്‍ കലാമിനെയും മെട്രോ റെയില്‍നിർമ്മാണത്തിൽ പ്രാഗത്ഭ്യം നേടിയ ഇ. ശ്രീധരനെയും ആദരിച്ചു കൊണ്ടാണ് രണ്ട് പുതിയ സെന്ററുകള്‍ കൂടി ആരംഭിക്കുന്നത്. പുതുതായി ചാര്‍ജ്ജെടുത്ത വൈസ് ചാന്‍സിലര്‍ പ്രൊഫ. എച്ച് വെങ്കിടേശ്വരുലുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇരുപതാം അക്കാദമിക് കൗണ്‍സില്‍ യോഗത്തിലാണ് ഇവ സ്ഥാപിക്കാന്‍ തീരുമാനമായത്.
കേന്ദ്ര സർവകലാശാലയിലെ ഇരുപത്തി ഏഴോളം വരുന്ന പഠന വകുപ്പുകള്‍ സംഘടിപ്പിക്കുന്ന മുഴുവന്‍ എക്സ്റ്റന്‍ഷന്‍ പരിപാടികളും ഇതോടുകൂടി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സെന്റര്‍ ഫോര്‍ എക്സ്റ്റന്‍ഷന്‍ ആക്റ്റിവിറ്റിസിന്റെ കീഴില്‍ വരും. വാഴ്‌സിറ്റിയെ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എകീകരിക്കപ്പെടുക. വിവിധ വകുപ്പുകളില്‍ ഇതിനായി പ്രത്യേക കോര്‍ഡിനേറ്റര്മാര്ക്ക് സ്വതന്ത്ര ചുമതലകളും ഒരു സ്‌കൂള്‍ ഡീനിന് സെന്ററിന്റെ ഡയറക്ടര്‍ ചാര്‍ജ്ജും നല്‍കും.
Read Also: വിധി അപമാനകരം ‘മസ്ജിദ് സ്വയം തകർന്ന് വീണതാണോ? കോടതി വിധിയിൽ സീതാറാം യെച്ചൂരി
ലൈഫ് സ്‌കില്‍സ് അപര്യാപ്തതയുടെ തിരിച്ചറിവാണ് യൂണിവേഴ്‌സിറ്റിക്ക് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രചോദനമായത്. ജീവിത പ്രതിസന്ധികളെ മറികടക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുക, ചുറ്റുപാടുകളെയും കുടുംബത്തെയും സമൂഹത്തെയും നന്നായി നയിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെ തയ്യാറാക്കുന്ന ആറുമാസം ദൈഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സും, ഒരു വര്ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സും ഈ സെന്ററില്‍ ഉടന്‍ ആരംഭിക്കും.
മുന്‍കഴിഞ്ഞ വര്‍ഷങ്ങളിലും പെരിയയിലെയും ചുറ്റുപ്രദേശങ്ങളിലെയും സ്‌ക്കൂള്‍, കോളേജ് എന്നിവിടങ്ങളിലും ഗ്രാമങ്ങളിലും പൊതുജന കേന്ദ്രങ്ങളിലും സര്‍വകലാശാലയുടെ വിവിധ വകുപ്പുകളും എന്‍.എസ്.എസ് അടക്കമുള്ള വ്യത്യസ്ത സെല്ലുകളും നിരവധി എക്സ്റ്റന്‍ഷന്‍ പരിപാടികള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. പുതുതായി നിലവില്‍ വരുന്ന സെന്റര്‍, ഇനി മുതല്‍, പ്രസ്തുത പ്രവര്‍ത്തനങ്ങളെ മുഴുവനും ഏകോപിപ്പിക്കും.
ലഭ്യമായ നിരവധി ഫണ്ടുകള്‍ ഉപയോഗിച്ച്, വാഴ്‌സിറ്റി ഇതിനോടകം പല മികച്ച പ്രോജക്റ്റുകള്‍ പൊതുജനോപകാരപ്രദമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും, അത്, കേന്ദ്ര സര്‍വകലാശാലയുടേത് എന്ന പേരില്‍ പലപ്പോഴും ഉയര്‍ത്തിക്കാണിക്കാന്‍ സാധിച്ചിരുന്നില്ല. അതിനൊരു പരിഹാരം എന്ന നിലയില്‍ കൂടിയാണ് പുതിയ സെന്ററുകള്‍ ആരംഭിക്കാനുള്ള തീരുമാനമുണ്ടായത്. കൂടാതെ കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിലേക്കിറങ്ങാന്‍ ഇത്തരം ഒരു സെന്റര്‍ തുടങ്ങുന്നതോട് കൂടി സഹായകമാവുകയും ചെയ്യും. ഇപ്പോള്‍, വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ജീവിത നൈപുണ്യ പരിശീലനങ്ങള്‍, കൂടുതല്‍ വിപുലമാക്കാനാണ് ഇ.ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ എന്ന പുതിയ സെന്ററിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments