Latest NewsNewsIndia

വിധി അപമാനകരം ‘മസ്ജിദ് സ്വയം തകർന്ന് വീണതാണോ? കോടതി വിധിയിൽ സീതാറാം യെച്ചൂരി

ന്യൂഡൽഹി: ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ കോടതി വിധിയ്‌ക്കെതിരെ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂറി. വിധി അപമാനകരംമാണെന്നും മസ്ജിദ് സ്വയം തകർന്ന് വീണതാണോയെന്നും സീതാറാം യെച്ചൂരി ചോദിച്ചു. മസ്ജിദ് തകർത്തത് കുറ്റകരമെന്ന് ഭരണഘടന ബഞ്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാബറി മസ്ജിദ് കേസിൽ ഇന്ന് പതിനൊന്ന് മണിയോടെയാണ് വിധി വന്നത്. ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതിയുടെ പ്രസ്‌താവന. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: ബലാത്സംഗ കേസുകളിൽ യുപിയ്ക്ക് ഒന്നാംസ്ഥാനം; രാജ്യത്ത് ദിനംപ്രതി നടക്കുന്നത് 87 ബലാത്സംഗങ്ങള്‍

കോടതി വിധിയ്‌ക്കെതിരെ നിരവധി നേതാക്കൾ പ്രതികരിച്ചിരുന്നു. എന്നാൽ ബാബറി മസ്ജിദ് തകർത്ത് 27 വർഷവും ഒൻപത് മാസവും 24 ദിവസവും പിന്നിട്ട ശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button