കൊല്‍ക്കത്ത :ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി. ദുര്‍ഗാ ദേവിയായി വേഷം ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടാണ് തീവ്രഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ദുര്‍ഗാദേവിയും ശൂലവും ഇസ്ലാമിന് ഹറാമാണെന്നും നടി മാപ്പ് പറയണമെന്നുമാണ് മതതീവ്രവാദികളുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ വധിക്കുമെന്ന് താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ വന്ന് ഭീഷണിമുഴക്കിയിട്ടുണ്ട്.
മുസ്‌ലിം മതവിശ്വാസിയായ യുവതി ഹിന്ദുദൈവമായി വേഷം ധരിച്ചതും ചിത്രം പ്രചരിപ്പിച്ചതും കുറ്റമാണ്. ‘അള്ളാഹുവിനെ ഭയപ്പെടാത്ത നിങ്ങള്‍ക്ക് മരണമാണ് കൂലി’ എന്ന തരത്തിലുള്ള സന്ദേശങ്ങളും ഫോണ്‍കോളുകളും ലഭിച്ചതായും താരം മാധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് വധഭീഷണി ഉള്ളതിനാല്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമബംഗാള്‍ ബിജെപി നേതൃത്വവും നടിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
Post Your Comments