തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്റിലായ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. വീഡിയോ സഹിതം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും തിരുവനന്തപുരത്തെ ഒരു സൈനിക സംഘടനയാണ് പരാതി നൽകിയിരിക്കുന്നത്. അതിര്‍ത്തിയില്‍ കഴിയുന്നതിനാല്‍ തന്നെ സൈനികര്‍ക്ക് സ്ത്രീകളുടെ സാമിപ്യം ഇല്ലെന്നും ഇവര്‍ പലതരത്തിലുളള വൈകൃതങ്ങള്‍ക്ക് അടിമകളാണെന്നുമായിരുന്നു വിജയ് പി നായരുടെ പരാമര്‍ശം.
അതേസമയം വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്‌തു. .വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട്‌ആവശ്യപ്പെട്ടിരുന്നു. ഐടി ആക്ടിലെ 67, 67 (എ)വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിക്കുന്നത്. നേരത്തേ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കും ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
Post Your Comments