അബുദാബി : ഐപിഎല്ലിലെ 11ആം മത്സരം സൺറൈസേഴ്സ് ഹൈദരാബാദും, ഡൽഹി ക്യാപിറ്റൽസും തമ്മിൽ. ഇന്ത്യൻ സമയം രാത്രി 07:30തിന് ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് പോരാട്ടം.
ഈ സീസണിലെ ആദ്യ ജയം എന്ന ലക്ഷ്യത്തോടെയാകും സൺറൈസേഴ്സ് ഇന്നിറങ്ങുക. കഴിഞ്ഞ രണ്ടു മത്സരങ്ങളും തോൽവി ആയിരുന്നു. ബെംഗളൂരുവുമായുള്ള ആദ്യ മത്സരത്തിൽ 10റൺസിനും, കൊൽക്കത്തയുമായുള്ള രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനുമാണ് പരാജയപ്പെട്ടത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് സൺറൈസേഴ്സ്.
Also read : എന്താണ് സഞ്ജുവിന്റെ ഭക്ഷണക്രമം എന്ന് ആനന്ദ് മഹീന്ദ്ര: മറുപടിയുമായി കെവിന് പീറ്റേഴ്സണ്
തുടർച്ചയായ മൂന്നാം ജയമാണ് ഡൽഹിയുടെ ലക്ഷ്യം. പഞ്ചാബുമായുള്ള മത്സരം സൂപ്പർ ഓവറിൽ 3/0ത്തിനും , ചെന്നൈയുമായുള്ള രണ്ടാം മത്സരത്തിൽ 44 റൻസിനുമാണ് ജയിച്ചത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഡൽഹി, ഇത് നിലനിർത്താനും ടീം ശ്രമിക്കും.
ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിജയിച്ചു. മുബൈ ഇന്ത്യൻസിനെ സൂപ്പർ ഓവറിലൂടെയാണ് തോൽപ്പിച്ചത്. ബെംഗളൂരു നേടിയ 11/0 മറികടക്കാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല. 7/1നു പുറത്തായി.
Post Your Comments