
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി വിലയിരുത്താനും ഇടതുമുന്നണി യോഗം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണം കര്‍ശനമാക്കണമെന്നും നിർദേശമുണ്ട്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരേയുള്ള സമരങ്ങള്‍ നിര്‍ത്തിവെക്കാനും എല്‍.ഡി.എഫ് തീരുമാനിച്ചു.
കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടത്. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരും എന്നും അദ്ദേഹം അറിയിച്ചു. എല്‍.ഡി.എഫിന്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മുന്നണി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ അറിയിച്ചു. കൊവിഡ് പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴാവാതിരിക്കാനാണ് ഈ തീരുമാനമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Post Your Comments