ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ‘ ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിദേശ സംഭാവനകളില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ സംവാദങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ല.
ഈ നിയമം എല്ലാവര്‍ക്കും ബാധകമാണ്. ആംനെസ്റ്റി ഇന്റര്‍നാഷണലിനും ഇത് ബാധകമാണ്. എന്നാൽ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ നിലപാടുകളും പ്രസ്താവനകളും ദൗര്‍ഭാഗ്യകരവും അതിശയോക്തി കലര്‍ന്നതും യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ആംനെസ്റ്റി ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. അതിനുള്ള അനുമതി ലഭിക്കാനുള്ള യോഗ്യത അവര്‍ക്കില്ല.
2000ത്തില്‍ മാത്രമാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന് വിദേശ സംഭാവന നിയന്ത്രണ നിയമം പ്രകാരം അനുമതി ലഭിച്ചത്. എന്നാല്‍ അംഗീകാരം തുടര്‍ന്ന് നേടാന്‍ സംഘടനയ്ക്ക് യോഗ്യതയില്ലെന്ന് വ്യക്തമായതോടെ പിന്നീട് വന്ന സര്‍ക്കാരുകളും അത് നിഷേധിച്ചു. ‘ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.കേന്ദ്രസര്‍ക്കാര്‍ ഈ മാസം ആദ്യം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും ഇതേ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായെന്നുമാണ് ആംനെസ്റ്റി പറയുന്നത്.
സംഘടനയ്ക്ക് അനധികൃതമായി വിദേശഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.സംഘടനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കുകയാണെന്നുമാണ് സംഘടനപുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്. സംഘടനയുടെ കീഴില്‍ നടത്തുന്ന എല്ലാ കാമ്പയിനുകളും ഗവേഷണങ്ങളും താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
എല്ലാ നിയമങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കേന്ദ്രം വേട്ടയാടുകയാണെന്നുമാണ് ആംനെസ്റ്റിയുടെ ആരോപണം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലും ഡല്‍ഹി കലാപത്തിൽ കേന്ദ്രത്തിനെതിരെ ഈ സംഘടന അനാവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു.
Post Your Comments