Latest NewsIndia

ബെംഗളൂരുവിലെ ഭീകരതയ്ക്ക് അറുതി വരണം, ; എന്‍ഐഎ ഓഫീസ് അനുവദിക്കണമെന്ന് തേജസ്വി; സ്ഥിരം യൂണിറ്റ് അനുവദിക്കാനൊരുങ്ങി അമിത് ഷാ

ദേശവിരുദ്ധ ശക്തികള്‍ നഗരത്തിലാകെ പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണ് അടുത്തിടെയുണ്ടായ കലാപം എന്ന് അദ്ദേഹം പറഞ്ഞു .

ന്യൂദല്‍ഹി: ബംഗളൂരു ഭീകരതയുടെ കേന്ദ്രമാണെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് നഗരത്തില്‍ സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. ബംഗളുരുവിൽ എന്‍ഐഎ ഓഫീസ് അനുവദിക്കാനായുള്ള നിവേദനം തേജസ്വി സൂര്യ അമിത് ഷായ്ക്ക് കൈമാറി. ദേശവിരുദ്ധ ശക്തികള്‍ നഗരത്തിലാകെ പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണ് അടുത്തിടെയുണ്ടായ കലാപം എന്ന് അദ്ദേഹം പറഞ്ഞു .

ബെംഗളൂരുവാണ് ഇത്തരം ശക്തികളുടെ പരിശീലന കേന്ദ്രം. ബംഗളൂരുവില്‍ എന്‍ഐഎ സ്ഥിരം യൂണിറ്റ് ഏര്‍പ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നല്‍കിയതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തേജസ്വിയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രംഗത്തെത്തി. എന്‍ഐഎയെ ഇവിടെ കൊണ്ടുവരണമെന്ന് വര്‍ഷങ്ങളായി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ടെന്ന് അദേഹം പറഞ്ഞു.

read also: ‘നീതു ജോണ്‍സണ്‍’ ഞാനല്ല; സി.പി.എമ്മിന്റെ വ്യാജപ്രചാരണത്തിനെതിരെ കേസ്​ നല്‍കുമെന്ന്​ കെ.എസ്​.യു ​നേതാവ്​ ശ്രീദേവ് സോമൻ

എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. തേജസ്വിയെ ബിജെപി പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. തേജസ്വി സൂര്യ ബെംഗളൂരുവിനെ നശിപ്പിക്കുകയാണ്. ഇത് ലജ്ജാകരമാണെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെശിവകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button