ചുനക്കര : ട്രെയിനില്‍ പരിചയപ്പെട്ടയാളുടെ വീട്ടില്‍ പൂജാരി ചമഞ്ഞ് താമസിക്കുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്ത ഫൈസൽ എന്ന ആൾമാറാട്ടക്കാരന്റെ അറസ്റ്റ് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത് . വയനാട് വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കട്ടയോട് തോണിക്കടവന്‍ വീട്ടില്‍ ഫൈസലാണ് പിടിയിലാകുന്നത്. നിരന്തര ചോദ്യം ചെയ്യലിലും കൃത്യമായ മറുപടിയൊന്നും ഇയാള്‍ നല്‍കുന്നില്ലെന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.
ചുനക്കര കോമല്ലൂരിലെ ഒരു വീട്ടില്‍ സംശയകരമായ നിലയില്‍ യുവാവ് വന്ന് പോകുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫൈസല്‍ ഇന്നലെ അറസ്റ്റിലായത്. എന്‍ഐഎയും ഇയാളെ നിരീക്ഷിച്ചിരുന്നുവെന്നാണഅ സൂചന. വീട്ടിലെ കുരിയാല(ആരാധനാസ്ഥലം) പുതുക്കിപ്പണിയണമെന്ന് ഇയാള്‍ ഉപദേശിച്ചു. ഇതനുസസരിച്ച് കുരിയാലയുടെ പണി പൂര്‍ത്തിയാക്കി.
പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവും ഫൈസലാണ് നടത്തിയത്. ഇതിനിടെ യുവാവിന്റെ ജ്യേഷ്ഠന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഇയാള്‍ അന്‍പതിനായിരം രൂപ വാങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ പൂജകളും നടത്തി. നേട്ടമുണ്ടാകാനുള്ള ഏലസ് പൂജിച്ച് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല.
ഫൈസലിന്റെ പക്കല്‍ നിന്ന് പൊലീസ് ഏലസുകള്‍ കണ്ടെടുത്തു. കോമല്ലൂര്‍ സ്വദേശിയായ സന്തോഷിന്റെ മകന്‍ ചങ്ങനാശേരിയില്‍ പഠിക്കുമ്പോള്‍, ഒരു വര്‍ഷം മുന്‍പ് കോളജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് പിടിയിലായ മുപ്പത്തിയാറുകാരനെ പരിചയപ്പെടുന്നത്. വൈശാഖന്‍ നമ്ബൂതിരിയെന്നാണു പേരെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തി. ബന്ധം ശക്തമായതോടെ കോമല്ലൂരിലെ യുവാവിന്റെ വീട്ടില്‍ വരാന്‍ തുടങ്ങി.
ഈ പരിചയം ശക്തമായതോടെ കഴിഞ്ഞ ഒന്നര ആഴ്ച ഇയാള്‍ കോമല്ലൂരിലെ യുവാവിന്റെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. വീട്ടിലെ കുരിയാല(ആരാധനാസ്ഥലം) പുതുക്കിപ്പണിയണമെന്ന് ഇയാള്‍ ഉപദേശിച്ചു. ഇതനുസസരിച്ച് കുരിയാലയുടെ പണി പൂര്‍ത്തിയാക്കി. പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവും ഫൈസലാണ് നടത്തിയത്. ഇതിനിടെ യുവാവിന്റെ ജ്യേഷ്ഠന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഇയാള്‍ അന്‍പതിനായിരം രൂപ വാങ്ങി.
കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ പൂജകളും നടത്തി. നേട്ടമുണ്ടാകാനുള്ള ഏലസ് പൂജിച്ച് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. ഫൈസലിന്റെ പക്കല്‍ നിന്ന് പൊലീസ് ഏലസുകള്‍ കണ്ടെടുത്തു.എന്‍ ഐ എ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നും സൂചനയുണ്ട്. ഇയാളെ എന്‍ ഐ എ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
10 മാസത്തിനിടെ വല്ലപ്പോഴും കോമല്ലൂരില്‍ വന്നുപോയിരുന്ന ഫൈസല്‍ കഴിഞ്ഞ 10 ദിവസമായി ഈ വീട്ടില്‍ തന്നെ തങ്ങുകയായിരുന്നു. ഇത് എന്തിനാണെന്നത് ദൂരൂഹമായി തുടരുകയാണ്.പൂണൂല്‍ ധാരിയായിരുന്ന ഫൈസല്‍ താന്‍ ക്ഷേത്ര പൂജാരിയാണെന്നും അച്ഛന്റെ പേര് രാമന്‍കുട്ടി എന്നാണെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. എന്തായാലും പോലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments