ബെയ്ജിങ്: അംഗീകാരം ലഭിച്ചിട്ടില്ലാത്ത കോവിഡ് വാക്‌സിന്‍ ചൈന ആയിരക്കണക്കിന് ജനങ്ങളില്‍ കുത്തിവെച്ചതായി റിപ്പോര്‍ട്ട്. പരീക്ഷണത്തിലുള്ളതും ഫലസിദ്ധി തെളിയിക്കപ്പെടാത്തതുമായ കോവിഡ് വാക്‌സീന്‍ പൗരന്മാരുടെ സമ്മതം പോലും ഇല്ലാതെ കുത്തിവെച്ചതായാണ് റിപ്പോര്‍ട്ട്. ജൂലൈയില്‍ തുടങ്ങിയ വാക്‌സീന്‍ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടനയുടെ പിന്തുണയുണ്ടെന്ന വാദത്തില്‍ തൂങ്ങിയാണു ചൈന വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നത്.
എന്നാൽ വാക്‌സീന്‍ ഡോസ് കുത്തിവയ്ക്കപ്പെട്ടവര്‍ ‘വെളിപ്പെടുത്താതിരിക്കല്‍ കരാറില്‍’ ഒപ്പിട്ടിട്ടുണ്ടെന്നും അതിനാല്‍ മാധ്യമങ്ങളോടു തുറന്നു സംസാരിക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ലെന്നും വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ കമ്പനികളിലെ ജീവനക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വാക്‌സീന്‍ കമ്പനി ജീവനക്കാര്‍, അദ്ധ്യാപകര്‍ എന്നിവരിലെ ഹൈ റിസ്‌ക് ഗണത്തിലുള്ളവര്‍ക്കാണു അടിയന്തര പ്രാധാന്യത്തില്‍ വാക്‌സീന്‍ ഡോസ് നല്‍കിയത്.
അടിയന്തര ഘട്ടത്തില്‍ രാജ്യത്തിന്റെ അധികാര പരിധിക്കുള്ളില്‍ ആരോഗ്യ ഉല്‍പനങ്ങള്‍ക്ക് അതതു രാഷ്ട്രങ്ങള്‍ക്കുതന്നെ അനുമതി നല്‍കാമെന്നു ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ ജീവന്‍ പണയം വച്ചുള്ള വാക്‌സീന്‍ പരീക്ഷണത്തിന് ഈ പരാമര്‍ശമാണോ ചൈനയെ പ്രേരിപ്പിച്ചത് എന്നതിലും മറുപടിയില്ല. 11 വാക്‌സീനുകളാണ് ചൈനയില്‍ ക്ലിനിക്കല്‍ ട്രയലിലുള്ളത്. ഇതില്‍ നാലെണ്ണം മൂന്നാമത്തെയും അവസാനത്തേതുമായ ഘട്ടത്തിലാണ്.
Post Your Comments