Latest NewsUAENewsGulf

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വീണ്ടും വ്യാപിയ്ക്കുന്നു

ദുബായ്: യു.എ.ഇയില്‍ ഇന്ന് 626 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 92,095 ആയി ഉയര്‍ന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 918 പേര്‍ക്കാണ് യു.എ.ഇയില്‍ രോഗമുക്തി ലഭിച്ചിരിക്കുന്നത്.

യു.എ.ഇയില്‍ നിലവില്‍ കൊവിഡ് ഭേദമായവരുടെ എണ്ണം 81,642 ആയി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 413 ആയിരിക്കുകയാണ്. നിലവില്‍ 10,220 ആക്ടീവ് കേസുകള്‍ മാത്രമാണ് യു.എ.ഇയിലുള്ളത്.

അതേസമയം, ഒമാനില്‍ 15 കൊവിഡ് മരണങ്ങള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 924 ആയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് 607 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒമാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ 98057 ആയി. 433 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 88,234 ആയിട്ടുണ്ട്. നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ള 536 പേരില്‍ 201 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

സൗദി അറേബ്യയില്‍ തിങ്കളാഴ്ച 455 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 841 പേര്‍ക്ക് കൊവിഡ് മുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 29 കൊവിഡ് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയില്‍ ഇതുവരെ 3,33,648 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3,17,846 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button