ബെയ്ജിംഗ്: ചൈനയെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനത്തിന് പിന്നിലെ കാരണം അധികൃതര്‍ കണ്ടെത്തി. വസ്ത്രശാലകളില്‍ നിന്നുള്ള പാഴ്സലുകളില്‍ നിന്നാണ് ഇത്തവണം വൈറസ് പടര്‍ന്നതെന്നാണ് സൂചന. ചൈനയിലെ ഹ്യൂബേ പ്രവിശ്യയിലെ കുട്ടികള്‍ക്കായുള്ള വസ്ത്രനിര്‍മ്മാണ ഫാക്ടറിയെ മൂന്ന് ജോലിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ നിന്നും അയച്ച പാഴ്സലുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന ആരോപണം ശക്തമാകുന്നത്. ഹാഓഹൂയ് എന്ന ഇ കൊമേഴ്സ് ഫാക്ടറിയാണിത്.
Read Also : ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവിന് മൊബൈല്‍ കമ്പനി നഷ്ടപരിഹാരം നല്‍കിയെന്ന് സൂചന
ഈ സാഹചര്യത്തില്‍ കമ്പനിയില്‍ നിന്നും പാഴ്സല്‍ ലഭിച്ചവരും വസ്ത്രങ്ങള്‍ കൈകാര്യം ചെയ്തവരും കൊറോണ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കമ്പനിയും ചൈനയിലെ ആരോഗ്യ വകുപ്പും അറിയിച്ചു. കമ്പനിയില്‍ നിന്നും 300 വസ്ത്രപാക്കേജുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. വസ്ത്ര പാക്കേജുകള്‍ക്ക് പുറമെ ഇറക്കുമതി ചെയ്യുന്ന ഫ്രോസണ്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു.
Post Your Comments