തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍, കേസ്വര്‍ക്കര്‍, സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ (റെസിഡന്‍ഷ്യല്‍) തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. 2020 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
Read Also : മാസത്തിൽ 3.3 ടിബി ഡാറ്റയും 30 എംബിപിഎസ് സ്പീഡും ; തകർപ്പൻ പ്ലാനുമായി ബി എസ് എൻ എൽ
സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍ക്ക് എം.എസ്.ഡബ്ല്യൂ/എം.എ/എം.എസ്.സി സൈക്കോളജി/എം.എ സോഷ്യോളജി യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കേസ് വര്‍ക്കര്‍ക്ക് എല്‍.എല്‍.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. രണ്ട് തസ്തികകളിലും സമാഹൃത വേതനം 15,000 രൂപയാണ്. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ (റെസിഡന്‍ഷ്യല്‍) തസ്തികയില്‍ എല്‍.എല്‍.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. സമാഹൃത വേതനം 22,000 രൂപ. മൂന്ന് തസ്തികകളിലേക്കും വനിതാ ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പ്രവൃത്തിപരിചയം വനിതാ ശിശുമേഖലയിലായിരിക്കണം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഓണ്‍ലൈനായി (www.eemployment.kerala.gov.in) രജിസ്റ്റര്‍ ചെയ്തശേഷം വിവരം 0471-2330756 എന്ന ഫോണ്‍ നമ്ബരില്‍ അറിയിക്കണം.
Post Your Comments