Latest NewsKeralaNews

കോവിഡ് സര്‍ട്ടിഫിക്കറ്റ് : സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുള്ള നൂറോളം യാത്രക്കാര്‍ക്ക് വിമാനയാത്ര നിഷേധിച്ചു : പലരുടേയും ദുബായിലേയ്ക്കുള്ള യാത്ര മുടങ്ങിയതില്‍ ആശങ്ക :

കണ്ണൂര്‍: സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുള്ള നൂറോളം യാത്രക്കാര്‍ക്ക് വിമാനയാത്ര നിഷേധിച്ചു. കോവിഡ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നൂറോളം യാത്രക്കാര്‍ക്ക് വിമാനയാത്ര നിഷേധിക്കപ്പെട്ടത്. സ്വകാര്യ ലാബിന്റെ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുളള തര്‍ക്കം കാരണമാണ് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ദുബായിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറോളം പേര്‍ക്ക് വിമാനക്കമ്പനികള്‍ യാത്ര നിഷേധിച്ചത്.

read also : ഇന്ത്യയിലെ ചില ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധന റിപ്പോര്‍ട്ടുകൾക്ക് ദുബായിൽ അംഗീകാരമില്ല: പട്ടികയിൽ കേരളത്തിലെ ലാബും

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി. മൈക്രോലാബിന്റെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായുള്ള യാത്ര അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ നിലപാടെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതു മൂലം നൂറോളം പേര്‍ക്ക് ഇന്ന് ദുബായിലേക്ക് യാത്ര ചെയ്യാനാവില്ല.

വൈകിട്ട് പുറപ്പെടാനുളള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ വിമാത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. മൈക്രോ ഹെല്‍ത്ത് ലാബിന്റെ വിലക്ക് മൂലം മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട് സ്വദേശികളായ അമ്ബതിലേറെപ്പേരെ മടക്കി അയച്ച വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. ഉളിയത്തടുക്കയിലെ സ്വകാര്യ ലാബിന് മുന്നില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

നേരത്തെ മെക്രോലാബ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമായി യാത്രചെയ്തയാള്‍ക്ക് ദുബായിലെത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് വിലക്ക് നിലവില്‍ വന്നത്. മൈക്രോ ഹെല്‍ത്ത് ലാബ് സര്‍ട്ടിഫിക്കറ്റ് ദുബായ് വിലക്കിയത് യാത്രക്കാരെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button