വാഷിംഗ്ടണ്‍: ലോകത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ലക്ഷം കടന്നു. . ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം 1,002,158 പേരാണ് ഇതുവരെ മരിച്ചത്. ആകെ 33,298,939 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ. രോഗമുക്തരുടെ എണ്ണം 24,630,967 ആയി ഉയർന്നു.
കോവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടിക പരിശോധിക്കുമ്പോൾ; . അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്പെയിന്, മെക്സിക്കോ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. അമേരിക്ക-7,321,343, ഇന്ത്യ-6,073,348, ബ്രസീല്‍-4,732,309, റഷ്യ-1,151,438, കൊളംബിയ-813,056, പെറു-805,302, സ്പെയിന്-735,198, മെക്സിക്കോ-730,317, അര്‍ജന്റീന-711,325, ദക്ഷിണാഫ്രിക്ക-670,766 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
Also read : നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ തലസ്ഥാനനഗരത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍; മുന്നറിയിപ്പുമായി മേയർ
മരണസംഖ്യ യഥാക്രമം അമേരിക്ക-209,453, ഇന്ത്യ-95,574, ബ്രസീല്‍-141,776, റഷ്യ-20,324, കൊളംബിയ-25,488, പെറു-32,262, സ്പെയിന്-31,232, മെക്സിക്കോ-76,430, അര്‍ജന്റീന-15,749, ദക്ഷിണാഫ്രിക്ക-16,398. നിലവിൽ 7,666,932 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 65,119 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments