ന്യൂഡല്‍ഹി: ചൈനീസ് ഭീഷണിയെ നേരിടാന്‍ ഇന്ത്യ മിസൈലുകള്‍ അതിർത്തിയിലേക്ക് . 500 കിലോമീറ്റര്‍ ദൂരമുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍, 800 കിലോമീറ്റര്‍ ദൂരമുള്ള നിര്‍ഭയ് ക്രൂയിസ് മിസൈലുകള്‍, ആകാശ് , എന്നിവയാണ് അതിർത്തിയിലേക്ക് എത്തുന്നത് . ചൈനയുടെ ഏതു നീക്കത്തിനേയും പ്രതിരോധിക്കാന്‍ ഇന്ത്യ പൂർണ്ണ സജ്ജമാണെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.
ലഡാക്കില്‍ സംഘര്‍ഷം തുടരവേ, തിബറ്റിലും സിന്‍ജിയാംഗിലും 2000 കിലോമീറ്റര്‍ ദൂരപരിധിയുളള കരയില്‍ നിന്ന് – ആകാശത്തേയ്ക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളാണ് ചൈന വിന്യസിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ബ്രഹ്മോസ്, നിര്‍ഭയ്, ആകാശ് മിസൈലുകളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമേ ഇന്ത്യ ഈ മിസൈലുകള്‍ ഉപയോഗിക്കൂ. 40 കിലോമീറ്റര്‍ അകലെയുള്ള വ്യോമാക്രമണങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്.
സൂപ്പര്‍സോണിക് ബ്രഹ്മോസ്, സബ്‌സോണിക് നിര്‍ഭയ്, ആകാശ് എന്നിവയെ രാജ്യം ഏറ്റവും മോശമായ സാഹചര്യങ്ങള്‍ നേരിടാന്‍ മാത്രമാണ് വിന്യസിച്ചിട്ടുള്ളത്. ഇന്ത്യയുടെ പ്രധാന ആയുധം ബ്രഹ്മോസ് ആണ്. ഇന്ത്യന്‍ വ്യോമസേനയുടെ വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസാണ് കൂട്ടത്തിലെ മാരക പ്രഹര ശേഷിയുളളത്. ചൈനയുടെ മിസൈല്‍ വിന്യാസം അക്‌സായി ചിനില്‍ മാത്രം ഒതുങ്ങുന്നില്ല.
3488 നിയന്ത്രണരേഖയില്‍ വിവിധ ഇടങ്ങളില്‍ അകത്തോട്ട് മാറിയും മിസൈല്‍ വിന്യാസം ചൈന നടത്തിയിട്ടുണ്ട്. 500 കിമീ അകലെയുളള ലക്ഷ്യം തീര്‍ക്കാന്‍ ശേഷിയുളള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകളും 800 കിലോമീറ്റര്‍ ദൂരപരിധി നിഷ്പ്രയാസം താണ്ടുന്ന നിര്‍ഭയ ക്രൂയിസ് മിസൈലും അതിര്‍ത്തിയിലെത്തി. ഇവയ്ക്കൊപ്പമാണ് കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈലുകളും തയ്യാറാക്കിയത്. ഇവ 40 കിലോമീറ്ററിലെ ഏതു ശത്രുവിമാനങ്ങളും തകര്‍ക്കും.
ഇത് ലഡാക്ക് മേഖലയില്‍ ആവശ്യത്തിന് വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന മൂന്നാമത്തെ സ്റ്റാന്‍ഡ്-ഓഫ് ആയുധം ആകാശ് എസ്‌എഎം ആണ്, ലഡാക്ക് സെക്ടറിലെ എല്‍എസിയിലുടനീളം ഏതെങ്കിലും പിഎല്‍എ വിമാനം കടന്നുകയറുന്നത് തടയാന്‍ ആവശ്യമായ എണ്ണം വിന്യസിച്ചിട്ടുണ്ട്.ചൈനീസ് സേനകള്‍ക്കെതിരെ സിന്‍ജിയാംഗ് മേഖലകളിലും ടിബറ്റന്‍ പരിധികളിലും നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ മിസൈലുകള്‍ പര്യാപ്തമാണ്.
ഇന്ത്യന്‍ മിസൈലുകള്‍ ഏതു നിമിഷവും തൊടുക്കാന്‍ പാകത്തിന് സജ്ജമാണ്. നിര്‍ഭയ് സബ്സോണിക് മിസൈല്‍ ആവശ്യം വന്നാല്‍ ആയിരം കിലോമീറ്ററിനകത്തുള്ള ശത്രുവിന്റെ കേന്ദ്രം തകര്‍ക്കും. ആകാശ് മിസൈല്‍ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങള്‍ കേന്ദ്രീകരിക്കാനും ഒറ്റ സമയം 12 ലക്ഷ്യം ഭേദിക്കാനുമാകും.
Post Your Comments