ന്യൂഡൽഹി: അയോധ്യ തര്‍ക്കമന്ദിരം തകര്‍ത്ത കേസില്‍ 30നു വിധി പ്രഖ്യാപിക്കും. ലഖ്നൗവിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. എന്നാൽ കേസില്‍ വിധി പറയുന്ന സാഹചര്യത്തില്‍ കർശന സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളോടുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. സാമുദായിക സൗഹാര്‍ദത്തിനു ഭീഷണിയുണ്ടാകുന്ന സംഭവങ്ങള്‍ക്കെതിരേ കര്‍ശന ജാഗ്രത പാലിക്കാന്‍ നിര്‍ദേശിക്കുന്നതിനൊപ്പം ദേശവിരുദ്ധ ശക്തികളുടെ ആക്രമണത്തിനു സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Also: ‘കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത്’; അനില്‍ അംബാനി കോടതിയില്‍
അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ സെപ്റ്റംബര്‍ 30നു വിധി പ്രഖ്യാപിക്കുമെന്ന് പ്രത്യേക സിബിഐ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് അറിയിച്ചത്. ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Post Your Comments