തിരുവനന്തപുരം : സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ,ബിഗ്ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കൽ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളായണി സ്വദേശി വിജയ് പി.നായരുടെ പരാതിയിന്മേലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്.
അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇവർക്കെതിരെ മോഷണക്കുറ്റവും ചുമത്തും. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. തമ്പാനൂർ ഗാന്ധാരിയമ്മൻ കോവിൽ റോഡിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയിൽ ഒഴിച്ചശേഷം മർദ്ദിച്ച് മാപ്പും പറയിച്ചു. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ദിയ ലൈവായി പങ്കുവച്ചിരുന്നു.
Read Also : സമൂഹമാധ്യമങ്ങളിലെ അശ്ലീല പരാമര്‍ശം : ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ യൂട്യൂബര്‍ വിജയ് പി.നായര്‍ക്കെതിരെ കേസ്
വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു ഇവർ മടങ്ങിയത്. ഇയാൾക്കെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കടക്കം പല തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇറങ്ങിയതെന്നും നിയമസംവിധാനത്തിന്റെ പരാജയമാണ് ഇതെന്നും മൂവരും വ്യക്തമാക്കിയിരുന്നു.
Post Your Comments