ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക ബില്ലുകളിൽ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ട ശിരോമണി അകാലിദള്‍ മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പയി വിഭാവനം ചെയ്ത എന്‍ഡിഎ അല്ല ഇപ്പോഴത്തേതെന്നും അകാലിദള്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച നിലപാടില്‍ മാറ്റം വരുത്താൻ മൂന്ന് കോടിയോളം വരുന്ന പഞ്ചാബികളുടെ വേദനയ്ക്കും പ്രതിഷേധത്തിനും സാധിക്കുന്നില്ലെങ്കിൽ ഇത് വാജ്‌പയിയും ബാദല്‍ സാഹിബും ചേര്‍ന്ന് രൂപം കൊടുത്ത എന്‍ഡിഎ അല്ല. ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയെ മുന്നണി കേള്‍ക്കാന്‍ തയ്യാറാകുന്നില്ല, രാജ്യത്തെ ഊട്ടുന്നവരുടെ അപക്ഷകളോട് കണ്ണടയ്ക്കുന്നത് പഞ്ചാബിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.- അവര്‍ പറഞ്ഞു.
ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അകാലിദള്‍ എന്‍ഡിഎ മുന്നണി ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതോടെ എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകുന്ന മൂന്നാമത്തെ സഖ്യകക്ഷിയാണ് അകാലിദള്‍.
Post Your Comments