Latest NewsCinemaNews

സ്നേഹനിധിയായ ഭർത്താവിന് പിറന്നാൾ ദിനത്തിൽ സമ്മാനമായി ബിഎംഡബ്ല്യു കാർ വീട്ടുമുറ്റത്തെത്തിച്ച് ബഷീർ ബഷിയുടെ ഭാര്യമാർ; വിശ്വസിക്കാനാകാതെ ആരാധകർ

വൻ ഹിറ്റായി മാറിയ റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ താരമാണ്   ബഷി. കുടുംബ ജീവിതത്തിന്റെ പേരിൽ വിമർശനം കേട്ടിരുന്നതാരം കൂടിയാണ് ബഷീർ.

എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ പ്രശസ്തരാണ് ബഷീർ ബഷിയും രണ്ട് ഭാര്യമാരും. അവതാരകൻ, സീരിയൽ നടൻ, ഡിജെ തുടങ്ങിയ മേഖലകളിൽ സജീവമായയ ബഷീർ ബഷി ബിഗ് ബോസിലേക്ക് എത്തിയപ്പോഴാണ് എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങിയത്, ബ്ലോ​ഗുകളിലൂടെയും വ്ലോ​ഗുകളിലൂടെയും കേരളക്കരയിലുള്ളവരുടെ ഇഷ്ടം ഒന്നാകെ ഇവരെ തേടിയെത്തുകയായിരുന്നു.

എന്നാൽ ജീവിതത്തിൽ രണ്ട് വിവാഹം ചെയ്ത താരത്തിന് വിമർശകരും നിരവധിയാണ്, കഴിഞ്ഞ ദിവസമാണ് ബഷീർ 32ാം പിറന്നാൾ ആഘോഷിച്ചത്,  നിരവധി ആരാധകർ ആണ് ബഷീറിന് ആശംസ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. രണ്ടു ഭാര്യമാർക്കും മക്കൾക്കുമൊപ്പമുള്ള ബഷീറിന്റെ പിറന്നാൾ ആഘോഷ വീഡിയോ ഇപ്പോൾ വൈറൽ ആണ്. മഷൂറയാണ് ലൈവ് വീഡിയോ തങ്ങളുടെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button