Latest NewsKeralaNews

മാറാട് കേസ് എന്തുകൊണ്ട് സിബിഐ ഏറ്റെടുത്തില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം അദ്ദേഹത്തിന്റെ അറിവില്ലായ്മ വെളിപ്പെടുത്തുന്നു ; കുമ്മനം രാജശേഖന്‍

മാറാട് കേസ് എന്തുകൊണ്ട് സിബിഐ ഏറ്റെടുത്തില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം അദ്ദേഹത്തിന്റെ അറിവില്ലായ്മയെയാണ് വെളിപ്പെടുത്തുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.

2016 ല്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു 2017 ജനുവരി 18 ന് കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുള്ളതാണെന്നും എന്നാല്‍ ജസ്റ്റിസ് തോമസ് പി ജോസഫിന്റെ ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന് മുന്‍പില്‍ ഹാജരായ സിപിഎം , കോണ്‍ഗ്രസ് -ലീഗ് നേതാക്കള്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഇവര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ കാരണം ഗൂഢാലോചനയിലും കൃത്യത്തിലും ഈ കക്ഷികള്‍ക്ക് പങ്കുണ്ടെന്ന ബോധ്യമാണെന്നും അതുകൊണ്ട് രണ്ട് സര്‍ക്കാരുകളും സിബിഐ അന്വേഷണത്തെ തുരങ്കം വെക്കാന്‍ ശ്രമിച്ചുവെന്നും അതിന്റെ ഫലമായി ഫയലുകള്‍ ക്രൈം ബ്രാഞ്ച് കൈമാറിയില്ലെന്നും കുമ്മനം പറഞ്ഞു.

എന്നാല്‍ പിന്നീട് സമ്മര്‍ദ്ദം മുറുകിയപ്പോള്‍ ആദ്യം 33 ഫയല്‍ കൊടുത്തു. പിന്നീട് പ്രധാന 20 ഫയലുകള്‍ക്ക് വേണ്ടി സിബിഐ കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് എല്ലാ ഫയലുകളും ഉടനെ കൈമാറാന്‍ 2019 ഫെബ്രുവരി 8 ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ഇതുവരെ പ്രധാന ഫയലുകള്‍ നല്‍കിയിട്ടില്ലെന്നും
പക്ഷേ അന്വേഷണം മരവിപ്പിക്കുകയോ വേണ്ടെന്നു വെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കോടിയേരിയെ ഓര്‍മ്മിപ്പിച്ചു.

കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

മാറാട് കേസ് : കോടിയേരി കള്ളം പറയുന്നു
മാറാട് കേസ് എന്തുകൊണ്ട് സിബിഐ ഏറ്റെടുത്തില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം അദ്ദേഹത്തിന്റെ അറിവില്ലായ്മയെയാണ് വെളിപ്പെടുത്തുന്നത്.
2016 ഇല്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു 2017 ജനുവരി 18 ന് കേസ് രെജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുള്ളതാണ്. ജസ്റ്റിസ് തോമസ് പി ജോസഫിന്റെ ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന് മുന്‍പില്‍ ഹാജരായ സിപിഎം , കോണ്‍ഗ്രസ് -ലീഗ് നേതാക്കള്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തിരുന്നു. കാരണം ഗൂഢാലോചനയിലും കൃത്യത്തിലും ഈ കക്ഷികള്‍ക്ക് പങ്കുണ്ടെന്ന ബോധ്യമാണ്. അതുകൊണ്ട് രണ്ട് സര്‍ക്കാരുകളും സിബിഐ അന്വേഷണത്തെ തുരങ്കം വെക്കാന്‍ ശ്രമിച്ചു. ഫയലുകള്‍ ക്രൈം ബ്രാഞ്ച് കൈമാറിയില്ല. സമ്മര്‍ദ്ദം മുറുകിയപ്പോള്‍ ആദ്യം 33 ഫയല്‍ കൊടുത്തു. പ്രധാന 20 ഫയലുകള്‍ക്ക് വേണ്ടി സിബിഐ കോടതിയെ സമീപിച്ചു. എല്ലാ ഫയലുകളും ഉടനെ കൈമാറാന്‍ 2019 ഫെബ്രുവരി 8 ന് കോടതി ഉത്തരവിട്ടു. ഇതുവരെ പ്രധാന ഫയലുകള്‍ നല്‍കിയിട്ടില്ല.
പക്ഷേ അന്വേഷണം മരവിപ്പിക്കുകയോ വേണ്ടെന്നു വെക്കുകയോ ചെയ്തിട്ടില്ല. കോടിയേരിയുടെ പ്രസ്താവനയുടെ ലക്ഷ്യം ഫയലുകളുടെ കൈമാറ്റം തടയുകയും അതുവഴി കേസ് അട്ടിമറിക്കുകയുമാണ്.

https://www.facebook.com/165149950261467/posts/3167690803340685/?extid=vkXZPTE3l4yioPX5&d=n

shortlink

Related Articles

Post Your Comments

Related Articles


Back to top button