KeralaLatest NewsNews

ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ ചുമത്തിയത് നിസാര വകുപ്പുകള്‍

തിരുവനന്തപുരം: വീഡിയോയിലൂടെ മോശം പരാമര്‍ശം നടത്തിയതിന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ കേസെടുത്തത് നിസാര വകുപ്പുകള്‍ ചുമത്തി. മ്യൂസിയം പൊലീസാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഹൈ ടെക് സെല്‍ ശുപാര്‍ശ ചെയ്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത് എന്ന് പൊലീസ് പറയുന്നു.

അതേസമയം ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കും ശ്രീലക്ഷ്മി അറക്കലിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിജയ് പി നായരെ മുറിയില്‍ അതിക്രമിച്ചു കയറിയതിനും കൈയേറ്റം ചെയ്തതിനും, ഭീഷണിപ്പെടുത്തിയതിനും ഫോണും ലാപ്‌ടോപ്പും കൊണ്ടുപോയതില്‍ മോഷണക്കുറ്റവും ചേര്‍ത്താണ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്. എന്നാല്‍ വിജയ് പി നായര്‍ക്കെതിരെയും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button