Latest NewsIndiaNews

വാക്‌സിന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സൗജന്യമായി നൽകും; രോഗപ്രതിരോധ പദ്ധതിയുമായി

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെങ്കില്‍ ഇന്ത്യയ്ക്ക് ഒരു വര്‍ഷം 80000 കോടി രൂപ ആവശ്യമാണ്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 വാക്‌സിന്‍ കണ്ടുപിടിക്കുന്നതോടെ സാധാരണ ജങ്ങളെത്താൻ സര്‍ക്കാര്‍ വലിയൊരു രോഗപ്രതിരോധ പദ്ധതി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാക്‌സിന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഇത് സൗജന്യമായി ലഭ്യമാക്കുമെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് ഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം, സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. എന്നാൽ അടുത്ത ഒരു വര്‍ത്തേക്ക് ഇന്ത്യയുടെ പക്കല്‍ 80000 കോടി രൂപയുണ്ടോ? എന്ന ചോദ്യവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനവാല രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെങ്കില്‍ ഇന്ത്യയ്ക്ക് ഒരു വര്‍ഷം 80000 കോടി രൂപ ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്ത ട്വീറ്റില്‍ ഇതാണ് ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത ചലഞ്ച് എന്നും അദ്ദേഹം പറയുന്നു.നേരത്തെ ഒരുമാസം മൂന്ന് കോടി പേര്‍ക്ക് എന്ന രീതിയില്‍ വാക്സിന്‍ നല്‍കിയാല്‍ തന്നെ രാജ്യം മുഴുവന്‍ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വര്‍ഷമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: രാജ്യത്ത് കോവിഡ് വാക്‌സിന്‍ പരീക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് റഷ്യയുമായി ചര്‍ച്ച നടത്തുന്നതായി കേന്ദ്രം

വാക്‌സിന്‍ അതിന്റെ സുരക്ഷയും ഗുണവും ആരോഗ്യമുള്ള സ്വമേധായാ തയ്യാറായവരില്‍ മാത്രമാണ് പരീക്ഷിക്കുന്നതെന്നും ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അവരില്‍ ഒരു വിഭാഗത്തെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെും വൈറോളജിസ്റ്റും ത്രിവേദി സ്‌കൂള്‍ ഓഫ് ബയോസയന്‍സിന്റെ ഡയറക്ടറുമായ ഷാഹിദ് ജമീല്‍ പറഞ്ഞു. മുതിര്‍ന്നവരില്‍ പരീക്ഷണം വിജയിക്കുന്നതോടെ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കും..

ലക്ഷക്കണക്കിന് മനുഷ്യരുടെ സജീവ സഹായത്താല്‍ കേന്ദ്രം കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുകയാണ്. കൊവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരായ അക്രമം ചെറുക്കുന്നതിനാണ് എപിഡെമിക് ഡിസീസസ് അമെന്‍ഡ്‌മെന്റ് ബില്‍ സഹായിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ നല്‍കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് ഇത്തരം കേസുകളില്‍ പിഴയീടാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button