തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഹെയര്‍ സ്‌റ്റൈലിസ്റ്റായ പരാതിക്കാരി. തനിക്ക് നേരിട്ട ദുരനുഭവം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി ശാസിച്ചെന്ന് യുവതി പറയുന്നു.
read also; മാമുക്കോയയ്‌ക്കെതിരെ ലൈംഗികാരോപണം: ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെ കേസ് കൊടുത്ത് താരത്തിന്റെ മകന്‍
മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞെന്ന് ആണ് തൃശൂര്‍ സ്വദേശിയായ പരാതിക്കാരി ആരോപിക്കുന്നത്. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചെന്നും ആരോപണമുണ്ട്. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വച്ചായിരുന്നു സംഭവം.
എന്നാല്‍ ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചു. ആരെയും ശാസിച്ചിട്ടില്ലെന്നാണ് അവരുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അതേസമയം ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ മുകേഷ് എംഎല്‍എയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പൊലീസ്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നാളെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
Post Your Comments