Latest NewsIndiaNews

ഗുണ്ടാത്തലവനെ മോചിപ്പിച്ചില്ലെങ്കിൽ യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി സന്ദേശങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി വാട്സ് ആപ്പ് സന്ദേശങ്ങൾ ലഭിച്ചതായി യു പി പൊലീസ് . ജയിലിൽ കിടക്കുന്ന ഗുണ്ടാത്തലവൻ ബിഎസ്പി എം‌എൽ‌എ മുക്താർ അൻസാരിയെ 24 മണിക്കൂറിനുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ യോഗി ആദിത്യനാഥിനെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുമെന്നാണ് ഭീഷണി . ഔദ്യോഗിക പൊലിസ് നമ്പരായ 112 ലേയ്ക്കാണ് ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.

അതേസമയം സന്ദേശങ്ങൾ വന്ന വാട്സ് ആപ്പ് നമ്പർ പൊലീസ് കണ്ടെത്തിയിട്ടുണ്ട് . കുറ്റവാളിയെ ഉടൻ പിടികൂടുമെന്ന് പോലീസ് കമ്മീഷണർ സുജിത് പാണ്ഡെ പറഞ്ഞു. ബുധനാഴ്ച രാവിലെ 9:56 നും രാവിലെ 10:11 നും ഇടയിൽ ലഭിച്ച ഭീഷണി സന്ദേശങ്ങളിൽ മുഖ്യമന്ത്രിയെ അവഹേളിക്കുന്നതിനൊപ്പം വധഭീഷണിയും മുഴക്കിയിരിക്കുകയാണ്.

Read Also : പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് ബിജെപി : എ പി അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വത്തിൽ :

എന്നാൽ ഭീഷണി സന്ദേശങ്ങൾ വക വയ്ക്കേണ്ടെന്നും , കേസുമായി കൂടുതൽ ശക്തമായി മുന്നോട്ട് പോകാനുമാണ് യോഗി ആദിത്യനാഥ് നൽകിയ നിർദേശം . മാത്രമല്ല കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും യോഗി പൊലീസിനു നിർദേശം നൽകി .

shortlink

Related Articles

Post Your Comments

Related Articles


Back to top button