
ഭോപ്പാൽ : ബുധനാഴ്ച ഇന്‍ഡോറില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പുതിയ ചപ്പാത്തി നല്‍കിയില്ലെന്ന് ആരോപിച്ച് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.ഭക്ഷ്യസുരക്ഷ ഓഫിസര്‍ മനീഷ് സ്വാമിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് സസ്‌പെൻഷൻ പിൻവലിച്ചു.
സംഭവം സോഷ്യല്‍ മീഡിയിയല്‍ വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിഷയം അറിഞ്ഞത്.ഉടന്‍ തന്നെ കലക്ടറോട് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. റുഖി സുഖി ചപ്പാത്തി തിന്നതുകൊണ്ട് തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി തോന്നിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments