ദില്ലി: തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ്നസ് പ്രേമികളുമായും രാജ്യത്തുടനീളമുള്ള ജനങ്ങളെ സ്വാധീനക്കുന്നവരുമായും സംവദിക്കുന്നതിനിടയിലായിരുന്നു പ്രധാനമന്ത്രി തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തിയത്. സംവാദത്തില്‍ ക്രിക്കറ്റ് താരം കോഹ്ലി, അഭിനേതാവും മോഡലുമായ മിലിന്ദ് സോമന്‍, പോഷാകാഹാര വിദഗ്ധ രുജുത ദിവേകര്‍, പാരാലിംപിക് ജാവെലിന്‍ ഗോള്‍ഡ് മെഡലിസ്റ്റ് ദേവേന്ദ്ര ജാജാരിയ, ജമ്മുകശ്മീരില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം അഫ്ഷാന്‍ ആഷിക് തുടങ്ങിയവരാണ് പങ്കെടുത്തത്.
ദിവേക്കറുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി തന്റെ ഫിറ്റ്നസ് മന്ത്രം വെളിപ്പെടുത്തുകയും തന്റെ പ്രത്യേക പാചകക്കുറിപ്പ് പരാമര്‍ശിക്കുകയും ചെയ്തു. ഫിറ്റ് ഇന്ത്യ പ്രചാരണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ദിവേക്കറുമായി ചര്‍ച്ച ചെയ്തു. എല്ലാ പോഷകഘടകങ്ങളും അടങ്ങിയതിനാല്‍ പാക്കറ്റ് ഫുഡ്ഡിനേക്കാള്‍ നല്ലത് വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണമാണെന്ന് ചര്‍ച്ചയ്ക്കിടെ രുജുത ദിവേക്കര്‍ വ്യക്തമാക്കി. പ്രാദേശിക ഭക്ഷണം കഴിക്കുക, ആഗോളതലത്തില്‍ ചിന്തിക്കുക എന്ന ദിവേക്കറുടെ രീതിയെ പ്രധാനമന്ത്രി പ്രശംസിച്ചു.
കൊറോണ വൈറസ് സമയത്ത് ഫിറ്റ്‌നസിന് ഒരു പുതിയ നിര്‍വചനം ലഭിച്ചുവെന്നും ഇത് ഒരു ജനങ്ങളുടെ പ്രസ്ഥാനമായി മാറിയെന്നും ഫിറ്റ്നസ് എല്ലാ പ്രായക്കാര്‍ക്കും ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരുമിച്ച് കളിക്കുന്നതും വ്യായാമം ചെയ്യുന്നതുമായ ഒരു കുടുംബത്തിന് വൈകാരിക ബന്ധമുണ്ടെന്ന് കോവിഡ് -19 കാലം തെളിയിച്ചുയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ തന്റെ സ്പെഷ്യല്‍ പാചകക്കുറിപ്പിനെക്കുറിച്ച് മോദി വെളിപ്പെടുത്തി. മുരിങ്ങ പറാത്ത ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമമാണ് തന്റേതെന്ന് മോദി വെളിപ്പെടുത്തി. വളരെയധികം പോഷകമൂല്യമുള്ളതിനാല്‍ ആഴ്ചതോറും മുരിങ്ങ പറാത്ത കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാചകക്കുറിപ്പ് എല്ലാവര്‍ക്കും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
കോവിഡിന്റെ പ്രയാസകരമായ ഘട്ടം മുതല്‍, ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കുന്നുവെന്നും താന്‍ മഞ്ഞള്‍ കഴിക്കാറുണോയെന്ന് ചോദിക്കാറുണ്ടെന്നും മഞ്ഞള്‍ ഏറെ ഗുണമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ബുദ്ധികേന്ദ്രമായ ഫിറ്റ് ഇന്ത്യ ഡയലോഗ് ഇന്ത്യയെ അനുയോജ്യമായ രാജ്യമാക്കി മാറ്റുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ രാജ്യത്തെ പൗരന്മാരെ ഉള്‍പ്പെടുത്താനുള്ള മറ്റൊരു ശ്രമമാണ്. ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍, പ്ലോഗ് റണ്‍, സൈക്ലോത്തണ്‍, ഫിറ്റ് ഇന്ത്യ വീക്ക്, ഫിറ്റ് ഇന്ത്യ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി വിവിധ പരിപാടികള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചതിനുശേഷം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Post Your Comments