തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനീഷ് കോടിയേരിക്കെതിരായ ഏത് അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണംസദുദ്ദേശപരമായല്ല. സംസ്ഥാന സര്‍ക്കാരിനെ മറികടന്നുള്ള ഇടപെടലാണ് നടത്തിയിട്ടുള്ളത്. അതിനെയാണ് എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സിബിഐയുടെ ഇടപെടലെന്ന് അദ്ദേഹം ആരോപിച്ചു.
Read Also : ലെെഫ് മിഷൻ അന്വേഷണത്തിൽ സി.ബി.ഐ വന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് കോടിയേരി
വേണമെങ്കില്‍ വിജിലന്‍സ് തന്നെ സിബിഐ അന്വഷണം ആവശ്യപ്പെട്ടേനെ. ഈ ഘട്ടത്തില്‍ സിബിഐ അന്വഷണം ആവശ്യമില്ല. സിബിഐയെക്കാണിച്ച് വിരട്ടേണ്ടെന്നും കോടിയേരി പറഞ്ഞു.
Post Your Comments