തിരുവനന്തപുരം: യു.ഡി.എഫില്‍ ആധിപത്യം ഉണ്ടാക്കാന്‍ ലീഗ് ശ്രമമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭയില്‍ യു.ഡി.എഫ് എം.പിമാര്‍ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി കോടിയേരി ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യംവച്ചാണ് ചിലകേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയും മറ്റുചില കേസ് അന്വേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്നതെന്ന് വ്യക്തമല്ലേ
സാധാരണ കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയോ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയോ വേണം. അതില്‍നിന്ന് വ്യത്യസ്തമായാണ് ഇവിടെ സംഭവിച്ചത്. അതിനാലാണ് അസാധാരണ നടപടിയെന്ന് പറയുന്നത്. ഇത്തരം നീക്കങ്ങളിലൂടെ ഇടതുപക്ഷത്തെ തകര്‍ക്കാനോ സര്‍ക്കാരിനെ അട്ടിമറിക്കാനോ സാധിക്കില്ല.
പല സംസ്ഥാനങ്ങളിലും നടത്തിയ നീക്കങ്ങള്‍ കേരളത്തിലും നടത്തുന്നതിന്റെ തുടക്കമാണിത്. ലോക്‌സഭയില്‍ യു.ഡി.എഫ് എം.പിമാര്‍ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി കോടിയേരി ആരോപിച്ചു. കര്‍ഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങള്‍ രാജ്യസഭയില്‍ പോരാടിയപ്പോള്‍, ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ് അംഗങ്ങള്‍ മൗനം പാലിച്ചു.
കര്‍ഷക വിരുദ്ധ ബില്ല് വോട്ടിനിടണമെന്ന് വാദിക്കാന്‍ പോലും കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇത് ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാന്‍ സി.പി.എം പ്രചരണം നടത്തുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Post Your Comments