Latest NewsIndiaInternational

അത് വെറുമൊരു അഭിസംബോധന അല്ല, ഇന്ന് നടന്നത് ചൈനയ്ക്കും ഐക്യരാഷ്ട്ര സംഘടനയ്ക്കുമുള്ള താക്കീത്, ചില കടിഞ്ഞാണ്‍ ഇനി ഇന്ത്യയുടെ കൈകളിലാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു

ഈ യുഗത്തിലെ പ്രശ്നങ്ങളെ നേരിടാനും അവയ്ക്ക് പരിഹാരം കാണാനും സംഘടന അപര്യാപ്തമെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.

ഇന്നത്തെ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ലോക രാഷ്ട്രങ്ങളിൽ ചർച്ചയാവുകയാണ്. ചൈനയ്ക്കും ഐക്യരാഷ്ട്ര സംഘടനയ്ക്കുമുള്ള ചില താക്കീതുകളാണ് പ്രധാനമന്തി തന്റെ വാക്കുകളില്‍ ഒളിപ്പിച്ചുവച്ചതെന്ന് കാണാന്‍ സാധിക്കും. ഈ യുഗത്തിലെ പ്രശ്നങ്ങളെ നേരിടാനും അവയ്ക്ക് പരിഹാരം കാണാനും സംഘടന അപര്യാപ്തമെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.

കൊവിഡില്‍ നിന്നും ലോകത്തെ രക്ഷിയ്ക്കാനുള്ള ഉത്തരവാദിത്തമുള്ള സംഘടന ഇത്രയും നാള്‍ എന്ത് ചെയ്തുവെന്നും ന്യൂയോര്‍ക്കിലെ വിര്‍ച്വല്‍ അഭിസംബോധനയിലൂടെ മോദി ശക്തമായ ഭാഷയില്‍ ചോദിക്കുന്നുണ്ട്. രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ മാത്രമല്ല, യുദ്ധങ്ങളും ഭീകരാക്രമണങ്ങളും തടയുന്നതിലും ഐക്യരാഷ്ട്ര സംഘടന പരാജയമാണെന്ന് പറയാതെ പറഞ്ഞു.

കൊവിഡ് രോഗം ലോകത്താകമാനം പരത്തിയ ചൈനയെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന സംഘടനയ്ക്കുള്ള വിമര്‍ശനം കൂടിയായി മോദിയെ വാക്കുകളെ വായിച്ചെടുക്കാന്‍ സാധിക്കും. ലോക രാജ്യങ്ങളാകമാനം കൊവിഡിനെതിരെ പ്രതിരോധ ശ്രമങ്ങള്‍ നടത്തുമ്പോള്‍ രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സംഘടന എവിടെയാണ് നില്‍ക്കുന്നതെന്നും 1945ല്‍ രൂപീകരിച്ച ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ എന്നുമാണ് മോദി സംഘടനയോടും ലോകത്തോടും ചോദിച്ചത്.

സംഘടനയുടെ പ്രവര്‍ത്തനത്തിലുള്ള ആശങ്കയും അതൃപ്തിയും ലോകരാജ്യങ്ങളുടെ പ്രതിനിധിയായി മാറിക്കൊണ്ട് മോദി വ്യക്തമാക്കുകയായിരുന്നു. ചുരുക്കത്തില്‍, അടിസ്ഥാന പരമായി ഐക്യരാഷ്ട്ര സംഘടന മാറേണ്ടതുണ്ടെന്നും ആ മാറ്റത്തിന് തുടക്കം കുറിയ്ക്കാനായി ഇന്ത്യയ്ക്ക് പലതും ചെയ്യാന്‍ പറ്റുമെന്നുമാണ് മോദി ലോകത്തിന് മുന്‍പില്‍ ഇന്ന് വ്യക്തമാക്കിയത്.

ഐക്യരാഷ്ട്ര സഭയുടെ സ്ഥാപക അംഗങ്ങളില്‍പ്പെട്ട രാജ്യമാണ് ഇന്ത്യ എന്ന കാര്യം ഓര്‍മ്മിപ്പിക്കുക വഴി പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതും ഇതേ കാര്യം തന്നെ. ലോകശക്തി എന്ന നിലയില്‍ വളരാന്‍ വെമ്പിനില്‍ക്കുന്ന ചൈനയെ പിടിച്ചുകെട്ടാന്‍ ലക്ഷ്യം വച്ചുകൊണ്ടും ലോകത്തിനു മുന്‍പില്‍ ഇന്ത്യയുടെ ശക്തി എന്തെന്ന് വെളിവാക്കാനും വേണ്ടിയുള്ള ഈ അഭിസംബോധന വഴി, ഇനി മാറ്റത്തിന്റെ കടിഞ്ഞാണ്‍ ആരുടെ കൈകളിലേക്കാണ് എത്തുന്നതെന്നുകൂടി പ്രധാനമന്ത്രി പറയുന്നുണ്ട്.

പ്രധാനമായും ചൈനയെ സംരക്ഷിക്കുന്ന രണ്ടു സംഘടനകൾക്കുള്ള കൊട്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.ലോകാരോഗ്യ സംഘടന ചൈനയ്ക്ക് വിടുപണി ചെയ്യുകയാണിപ്പോഴെന്ന മട്ടിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചൈനയില്‍ നിന്നും സ്വീകരിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ക്കും മറ്റും പ്രത്യുപകാരമായാണ് ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും പലപ്പോഴും രാജ്യത്തോട് വിധേയത്വം കാണിക്കുന്നതെന്നാണ് അനുമാനം.

read also: ഭീകരാക്രമണത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ യുഎന്‍ എന്താണ് ചെയ്തത്? 1945ലെ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ? ചോദ്യശരങ്ങളുമായി മോദി

ഈ ആരോപണം രൂക്ഷമായപ്പോഴാണ് കൊവിഡ് രോഗാണുവിന്റെ ‘ഉറവിടം കണ്ടെത്തുന്നതിനായി’ ലോകാരോഗ്യ സംഘടനാ അന്വേഷണ സംഘം ചൈനയിലേക്ക് തിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പിന്നീട് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നില്ല എന്നതാണ് വസ്തുത.ഇതിനിടെയാണ് കൊവിഡ് വൈറസിന്റെ ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാനിലെ ലാബില്‍ വച്ച്‌ നിര്‍മിച്ചതാണെന്ന ആരോപണവുമായി ചൈനയിലെ തന്നെ വൈറോളജിസ്റ്റായ ഡോ. ലീ മെങ്ങ് യാന്‍ രംഗത്തുവരുന്നത്.

read also: സിബിഐ അന്വേഷണത്തിന് പിന്നാലെ ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍: കെ സുരേന്ദ്രൻ

ലോകാരോഗ്യ സംഘടന ഇക്കാരര്യം മനപ്പൂര്‍വ്വം ഒളിച്ചുവയ്ക്കുകയായിരുന്നു എന്ന ലീയുടെ വാക്കുകള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നും വാക്സിന്‍ നിര്‍മാണ രഹസ്യങ്ങള്‍ കൈക്കലാക്കാന്‍ ലോകാരോഗ്യ സംഘടന ചൈനയെ സഹായിക്കുന്നു എന്ന വിവരവും പുറത്തുവന്നത്. ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്നും ഘട്ടം ഘട്ടമായി ലഭിക്കുന്ന വാക്സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംഘടന ചൈനയ്ക്ക് നല്‍കുന്നുണ്ടെന്ന് അമേരിക്കന്‍ മാദ്ധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

തങ്ങളുടെ സ്വന്തം വാക്സിന്‍ അതിവേഗം പുറത്തിറക്കാനാണ് ചൈന സംഘടനയുടെ സഹായം തേടിയത്. ഇത്തരത്തിലെ ആരോപണങ്ങള്‍ മൂലംലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട സംഘടന തന്നെയും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദി ഇന്ന് യു.എന്‍ ജനറല്‍ അസംബ്ലിയുടെ എഴുപത്തിയഞ്ചാം യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലോകത്തോടായി സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button