കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസ് ആണ് ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തിരിക്കുന്നത്. നേരത്തെ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.
Read also: ഇന്ത്യക്കാർക്ക് ഈ 16 രാജ്യങ്ങളിൽ ഇനി വീസ രഹിത പ്രവേശനം
ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്ത് ഇപ്പോൾ പുറത്തുവന്നു. ഈ കത്തില്‍ ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കുന്നുണ്ട്. ബിനീഷ് കോടിയേരിയുടെതായി കണ്ടെത്തുന്ന ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Post Your Comments