Latest NewsKeralaIndiaNews

ഇന്ത്യക്കാർക്ക് ഈ 16 രാജ്യങ്ങളിൽ ഇനി വീസ രഹിത പ്രവേശനം

ന്യൂ ഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി 16 രാജ്യങ്ങൾ. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയെ അറിയിച്ചതാണിത്. ഇവ കൂടാതെ 43 രാജ്യങ്ങൾ വീസ ഓൺ അറൈവൽ സൗകര്യവും 36 രാജ്യങ്ങൾ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇ-വീസ സൗകര്യവും നൽകുന്നുണ്ടെന്ന് രാജ്യസഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ മുരളീധരൻ അറിയിച്ചു.

Read also: മധുര പലഹാരങ്ങൾക്കും ഇനി ‘എക്സ്പെയറി ഡേറ്റ്’ നിർബന്ധം; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

വീസ രഹിത പ്രവേശനം നൽകുന്ന രാജ്യങ്ങള്‍ :-

1. ബാർബഡോസ്
2. ഭൂട്ടാൻ
3. ഡൊമിനിക്ക
4. ഗ്രനേഡ
5. ഹെയ്തി
6. ഹോങ്കോങ്
7. മാലദ്വീപ്
8. മൊറീഷ്യസ്
9. മോണ്ട്സെറാത്ത്
10. നേപ്പാൾ
11. നിയു ദ്വീപ്
12. സമോവ
13. സെനഗൽ
14. ട്രിനിഡാ‍ഡ് ആൻഡ് ടൊബാഗോ
15. സെന്റ് വിൻസെന്റ് ആൻഡ് ഗ്രനഡീൻസ്
16. സെർബിയ

ഇറാൻ, ഇന്തൊനീഷ്യ, മ്യാൻമർ എന്നീ രാജ്യങ്ങള്‍ വീസ ഓൺ അറൈവല്‍ നല്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലുണ്ട്. ഇ-വീസ സൗകര്യമുള്ള 26 രാജ്യങ്ങളുടെ കൂട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലൻഡ്, മലേഷ്യ എന്നിവയും ഉൾപ്പെടുന്നു.

shortlink

Post Your Comments


Back to top button